"സ്നേഹത്തെ എല്ലാ മതങ്ങളുടേയും മതമായി കണ്ട ആചാര്യന്മാരുടെ പിന്മുറക്കാല്‍ പുതിയ പാഠപുസ്തകങ്ങളെ പേടിക്കുകയല്ല പ്രേമിക്കുകയാണ് വേണ്ടതെന്ന്" ചൂണ്ടിക്കാട്ടിയാണ് രണ്ടാം പാഠപുസ്തക വിവാദഘട്ടത്തില്‍ ഈ ലേഖനം എഴുതിയത്. മതമില്ലാത്ത ജീവനെ മുന്‍നിറുത്തി വിദ്യാഭ്യാസപരിഷ്കാരത്തെ രാഷ്ട്രീയമായി നേരിടാനുളള ശ്രമം നടന്നപ്പോള്‍ മതസമുദായ ശക്തികളായിരുന്നു മുന്നില്‍ നിന്നത്. സാമൂഹിക ജ്‍ഞാനനിര്‍മിതിവാദം കമ്മ്യൂണിസമാണെന്നു വരെ പറഞ്ഞു പരത്തി. വിമര്‍ശനാത്മക ബോധനം എന്ന പദം ഭീകരമായ എന്തോ ആണെന്ന് പ്രചരിപ്പിച്ചു. നിലവാരം, ഉളളടക്കം ഇവയെല്ലാം ചര്‍ച്ചയ്ക്കു വന്നു. ദേശീയപഠനങ്ങള്‍ പിന്നീട് നിലവാരത്തിന്റെ കാര്യത്തില്‍ കേരളപാഠ്യപദ്ധതി മികച്ചതാണെന്ന് കണ്ടെത്തി. ഇപ്പോള്‍ വീണ്ടും ഒരു പരിഷ്കാരം വരുന്നു. അക്കാദമികമായ പരിഗണനകള്‍ അതാണ് പ്രധാനം. കുറ്റം പറയാനും വെളളം ചേര്‍ക്കാനും എളുപ്പമാണ്. പടുത്തുയര്‍ത്താന്‍ നല്ല അധ്വാനം വേണ്ടിവരും.
2008 ക്ലസ്റ്റര്‍ ബഹിഷ്കരണം, പാഠപുസ്തകം കത്തിക്കല്‍, അധ്യാപികയെ ബഞ്ചോടെ എടുത്തെറിയല്‍ ..ഒത്തിരി കലാപരിപാടികള്‍ അരങ്ങേറി .അന്നത്തെ എന്റെ നിലപാടുകളാണ് ഈ ലേഖനത്തില്‍
2008 ക്ലസ്റ്റര്‍ ബഹിഷ്കരണം, പാഠപുസ്തകം കത്തിക്കല്‍, അധ്യാപികയെ ബഞ്ചോടെ എടുത്തെറിയല്‍ ..ഒത്തിരി കലാപരിപാടികള്‍ അരങ്ങേറി .അന്നത്തെ എന്റെ നിലപാടുകളാണ് ഈ ലേഖനത്തില്‍